അടുത്ത തെരെഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്‌പീക്കറിന്റെ വാക്കുകൾ കടുത്ത വിമശനത്തിനാണ് വഴി വെച്ചത്. സ്‌പീക്കറിന്റെ കസേരയിലിരുന്ന്പറയാൻ പാടില്ലാത്തതാണ് ഷംസീർ പറഞ്ഞതെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

നേരത്തെ, സ്‌പീക്കർക്ക് മറുപടിയുമായി ഷാഫി തന്നെ രംഗത്തെത്തിയിരുന്നു. താൻ തോൽക്കാൻ പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കണം എന്നായിരുന്നു ഷാഫി പറഞ്ഞത്. ഇപ്പോളിതാ ഷാഫിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്.

മോദിയും അമിത് ഷായും പിണറായിയും കൂടി ഒരുമിച്ച് ശ്രമിച്ചിട്ട് പോലും ഷാഫി ഇത്തവണ തോറ്റില്ലെന്ന് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ രാഹുൽ പറയുന്നു.
ഷാഫിയെ തോല്‍പ്പിച്ച് അവിടെ ബിജെപി ജയിക്കണം എന്നാണോ പറയുന്നതെന്നും അതിന് ഇത്തവണ ശ്രമിച്ചിട്ടും പാലക്കാട്ടുകാര്‍ സമ്മതിച്ചില്ലെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“ഷാഫി പറമ്പിൽ അടുത്ത തവണ തോല്ക്കും” സ്പീക്കർ എ എൻ ഷംസീർ. നാടിന് വേണ്ടി, ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തിയതിന്റെ പേരിലാണ് ഈ ഭീഷണി. ഷാഫി പറമ്പിൽ തോല്ക്കും അല്ലെങ്കിൽ തോല്പ്പിക്കും എന്ന് സിപിഐഎം പറയുമ്പോൾ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ BJP യെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലായെന്ന് മാത്രം.

അവിടെ BJP യെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്പ്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും , അമിത് ഷായും , പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ. വിജയൻ പറയും പോലെയല്ല ‘ഇത് ജനുസ്സ് വേറെയാണ്’.

Leave a Reply

Your email address will not be published. Required fields are marked *