തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ നടപടിയുമായി കെഎസ്‌യു.122 പേരെയാണ് നാല് ജില്ലകളിലായി സസ്‌പെന്റ് ചെയ്തത്. ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ജാഥയില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ സഹകരിക്കാത്തവര്‍ സംഘടനയില്‍ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കി
കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ 30 വീതം പേരെയും കണ്ണൂരില്‍ 17 പേരെയും വയനാട്ടില്‍ 45 പേരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറത്തും നേതാക്കള്‍ക്ക് എതിരെ ഇന്നോ നാളയോ നടപടി വരുമെന്ന് നേതൃത്വം അറിയിച്ചു.