മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അഭിരാമി. പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരം അഭിരാമി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അമ്മയായതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാത്തരത്തിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന തീരുമാനമായിരുന്നു ഇതെന്നും അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കല്‍ക്കി എന്നാണ് കുഞ്ഞിന്റെ പേര്.

രാഹുലും ഞാനും ‘കല്‍ക്കി’യുടെ മാതാപിതാക്കളായ വിവരം അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. എല്ലാത്തരത്തിലും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. ഇന്നൊരു അമ്മയായി, മാതൃദിനം ആഘോഷിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. പുതിയ കടമ നിര്‍വഹിക്കുന്നതില്‍ നിങ്ങളുടെയെല്ലാം അനുഗ്രഹം ഉണ്ടാകണം’. അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *