ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളാകുന്ന ഖാലിദ് റഹ്മാൻ ചിത്രം തല്ലുമാല ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും.മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ടൊവിനോയുടെ രണ്ട് ഗെറ്റപ്പുകൾ ചിത്രത്തിലുണ്ട്. ഇരുപതുകാരനായി എത്തുന്ന ടൊവിനോയുടെ വീഡിയോ സോങ്ങും ഇതിനോടകം ട്രെൻഡിങ് ആയിരിക്കുകയാണ്. ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. 8 ഫൈറ്റ് സീനുകളുള്ള സിനിമയെന്ന പ്രത്യേകതയും തല്ലുമാലയ്ക്കുണ്ട്.ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *