ആട്ടിൻകുട്ടിയെ അറുത്ത് അണ്ണാത്തെ പോസ്റ്ററിൽ രക്താഭിഷേകം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; നടനെതിരെ പരാതി

0

രജനികാന്തിന്റെ ‘അണ്ണാത്തെ’ സിനിമയുടെ മോഷൻപോസ്റ്റർ റിലീസിനോട് അനുബന്ധിച്ചു മൃഗബലി നടത്തിയതിനു നടനെതിരെ പരാതി.ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.തമിഴ്‌വെന്ദന്‍ എന്ന അഭിഭാഷകനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.സൂപ്പർസ്റ്റാറിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തി കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകവും നടത്തിയാണ് പോസ്റ്റർ റിലീസ് ആഘോഷമാക്കിയത്

തിരുച്ചിറപ്പള്ളിയിലെ രജനി രസികർ മൻട്രം പ്രവർത്തകരാണ് ആഘോഷം നടത്തിയത്. ആടിനെ കൊന്ന് ചോര അണ്ണാത്തെയുടെ പോസ്റ്ററിൽ ഒഴിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ദേശീയപാതയിൽ സ്ത്രീകളെയും കുട്ടികളെയും സാക്ഷിയാക്കിയാണ് മൃഗബലി നടത്തിയത്.

ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് പരാതിയിലെ ആരോപണം. പൊതുസ്ഥലത്തുവച്ചുള്ള ഇത്തരം പ്രവർത്തി സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഭീതിയുണ്ടാക്കുമെന്നും ഇത് ക്രൂരതയാണെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തിൽ രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരം ആരാധകരുടെ പ്രവൃത്തിയെ അപലപിക്കാത്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകൻ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here