ഇന്ത്യ – ശ്രീലങ്ക കാര്യവട്ടം ഏകദിനം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് ഒന്നര മുതലാണ് മത്സരം. രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിനാൽ കൂടുതൽ താരങ്ങൾക്ക് ഇന്ന് ഇന്ത്യ അവസരം നൽകിയേക്കും.രാവിലെ പതിനൊന്നര മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടായേക്കും. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ പകരം അര്‍ഷ്ദീപ് സിങ്ങ് കളിച്ചേക്കും. ബാറ്റിങ്ങ് നിരയില്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പകരം ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് എന്നിവർ ടീമിലെത്താനും സാധ്യതയുണ്ട്. ഇതിനൊപ്പം അക്ഷർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറിനെ കളിപ്പിക്കുന്ന കാര്യവും ടീം പരിഗണിച്ചേക്കും.നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. അവസാനം കാര്യവട്ടത്ത് ഇന്ത്യയോട് ഏറ്റുമുട്ടാനെത്തിയത് ദക്ഷിണാഫ്രിക്കയായിരുന്നു. സൂര്യകുമാർ യാദവിന്റെയും കെ എൽ രാഹുലിന്റേയും അർധ സെഞ്ചുറിയുടെ കരുത്തിൽ ട്വന്റി 20യിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു. കൊല്‍ക്കത്ത ഏകദിനത്തില്‍ മാച്ച് വിന്നിംഗ് അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ ഫോമിലാണ്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
