കൊച്ചി: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയ അധിക്ഷേപം നടത്തിയ കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ എസ് സി-എസ് ടി അട്രാസിറ്റി വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി.
പട്ടികജാതിക്കാരനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യഭാമ സംസാരിച്ചതെന്നും ആര്‍എല്‍വി രാമകൃഷ്ണനോട് സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു എന്നും രാമകൃഷ്ണന്റെ ജാതിയെ കുറിച്ച് അറിയില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റം തെളിഞ്ഞാല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യറാക്കിയത്.
യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയെയും കേസില്‍ പ്രതി ചേര്‍ത്തു. നടന്‍ സിദ്ധാര്‍ഥ് അടക്കം കേസില്‍ 20 സാക്ഷികളാണുള്ളത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കുറ്റപത്രം തിരുവനന്തപുരം എസ് സി-എസ് ടി കോടതിയില്‍ സമര്‍പ്പിക്കും.