സമൂഹത്തിൽ അവശത അനുഭവിക്കുന്ന നിർധന കുടുംബങ്ങളെ ചേർത്തു പിടിക്കുക എന്ന മഹത്തായ ആശയത്തിൻ്റെ ഭാഗമായികുന്ദമംഗലം പന്തീർപ്പാടം പിലാശ്ശേരി ക്വാറി വർക്ക്സിൻ്റെ ആഭിമുഖ്യത്തിൽ നിർധനരായ 1200 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു.

ക്വാറി ഉടമ സിപി മുഹമ്മദിൻ്റെ വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സിപി ശിഹാബ് പാലക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ, സിപി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ കെ സി മുഹമ്മദ് ,ഖാലിദ് കിളിമുണ്ട, ഒ ഹുസ്സൈൻ, എം.ബാബുമോൻ, ഒ.സലിം, ഹാരിസ് തറക്കൽ, കെ.കെ.സി.നൗഷാദ്, നജീബ് പാലക്കൽ, എ.പി.സഫിയ, ഫാത്തിമ ജസ്ലി, കെ.കെ.ഷമീൽ, നാസർ പാലക്കൽ, ഷിഹാദ് മാനു, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *