ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിവാഹിതരായ രൺബീർ കപൂറിനും ആലിയ ഭട്ടിനും നിരവധി താരങ്ങൾ ആശംസകളുമായി എത്തിയെങ്കിലും ഏറെ ചർച്ച ആയിരിക്കുന്നത് ദീപികയുടെയും കത്രീനയുടെയും ആശംസകളാണ്. ഇരുവരുടെയും പുതിയ ജീവിതത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ ആശംസകൾ നേർന്നു. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍, ഒരുപാട് സ്‌നേഹവും സന്തോഷവും എന്നാണ് കത്രീന കൈഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആശംസിച്ചത്.ജീവിതകാലം മുഴുവന്‍ സ്‌നേഹവും ചിരിയും ആശംസിക്കുന്നു എന്നാണ് ആലിയയുടെ വിവാഹ ചിത്രത്തിന് താഴെ ദീപിക കമന്റ് ചെയ്തത്.

ആലിയയുമായി പ്രണയത്തിലാകുന്നതിന് മുൻപ് രൺബീറിന്റെ കാമുകിമാരായിരുന്നു ദീപികയും കത്രീനയും. 2007 ലാണ് ദീപികയും രണ്‍ബീറും പ്രണയത്തിലായത്. എന്നാല്‍ ഇത് അധികകാലം നീണ്ടു നിന്നില്ല. 2013 ല്‍ നടന്‍ കത്രീന കൈഫിനെ പരിചയപ്പെടുകയും പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതും അവസാനിച്ചു. 2018 ലാണ് നടന്‍ ആലിയ ഭട്ടുമായി പ്രണയത്തിലാവുന്നത്. പ്രണയം തകര്‍ന്നെങ്കിലും രണ്‍ബീറും കത്രീനയും ദീപികയും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. ആലിയ ഭട്ടുമായി ഇരു നടിമാര്‍ക്കും അടുത്ത സൗഹൃദമാണുള്ളത്.

ഇന്നലെയാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങു നടന്നത്. വളരെ കുറിച്ച് പേർ മാത്രം നടന്ന ചടങ്ങിൽ ബോളിവുഡ് താരങ്ങളും അംബാനി കുടുംബവും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *