എറണാകുളം: നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കുണ്ട്. കട്ടപ്പന എറണാകുളം ബസ്സാണ് മണിയന്‍പാറയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.