കോഴിക്കോട് ഡിവൈഡറില്‍ ഇടിച്ച് കാര്‍ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയില്‍ ആയിരുന്നു അപകടം. അപകടത്തില്‍ പരുക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഡിവൈഡറില്‍ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മീഞ്ചന്ത ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.