കഴിഞ്ഞ മാസം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനോട് പാകിസ്ഥാന് കാട്ടിയ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്. 21 ദിവസം കസ്റ്റഡിയിലായിരുന്ന ജവാന്റെ കണ്ണ് പാകിസ്ഥാന് മൂടിക്കെട്ടിയിരിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇദ്ദേഹത്തെ ഉറങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്നും യാതൊരു കാരണവുമില്ലാതെ അസഭ്യം പറഞ്ഞതായുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് പാകിസ്ഥാന് ജവാനെ മോചിപ്പിച്ചത്. രാവിലെ 10:30 ഓടെ അമൃത്സറിലെ അട്ടാരി ജോയിന്‍ ചെക്ക് പോസ്റ്റ് വഴിയാണ് ജവാനെ ഇന്ത്യക്ക് കൈമാറിയത് എന്ന് ബിഎസ്എഫ് വ്യക്തമാക്കി.