നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. പത്താന്‍ ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടിയതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആവേശഭരിതമായി.

തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. അന്‍വറിന് സ്വാധീനം ചെലുത്താനാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അന്‍വര്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക മാത്രമല്ല തിരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണര്‍ ആകുകയും മാന്‍ ഓഫ് ദി മാച്ച് ആകുകയും ചെയ്യുമെന്ന് പത്താന്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പം ഏറെ നേരം ടര്‍ഫില്‍ ചെലവഴിച്ച യൂസഫ് പത്താന്‍ കുട്ടികളോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *