
ചാത്തമംഗലം പുഴക്കോട് നരസിംഹമൂർത്തി ക്ഷേത്രത്തിനടുത്ത് വൃദ്ധനെ പുഴയിൽ കാണാതായി. തച്ചിക്കോളി വീട്ടിൽ മാധവൻ നായരെ (81 )യാണ്കാണാതായത്.ക്ഷീര കർഷകനായ മാധവൻ നായരെ പുലർച്ചെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയിരുന്നു.തുടർന്ന് അടുത്തുള്ള പുഴ കടവിൽ ഉപേക്ഷിച്ച നിലയിൽ കുടയും ചെരിപ്പും കണ്ടെത്തിയിരുന്നു.ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്‌സും കുന്ദമംഗലം എസ് ഐ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരച്ചിൽ തുടരുകയാണ്.