ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ട്വീറ്റ്. ട്വിറ്ററിലൂടെയാണ് നഡ്ഡ കേരളത്തിനുള്ള അഭിനന്ദനം അറിയിച്ചത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നഡ്ഡയുടെ ട്വീറ്റ്.

‘നമ്മുടെ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയത്നങ്ങള്‍ക്ക് നന്ദി. ടൈം മാഗസിന്റെ ‘2022-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ’ പട്ടികയില്‍ കേരളം ഇടം നേടി. കേരള സംസ്ഥാനത്തിന് ആശംസകള്‍, സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ശരിയായ രീതിയില്‍ തിരിച്ചറിയപ്പെട്ടിരിക്കുന്നു’ – ജെ പി നദ്ദ ട്വീറ്റ് ചെയ്തു

കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ, മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. ”ഈ വര്‍ഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നല്‍കുന്നതിനായി കേരളം ഇന്ത്യയില്‍ മോട്ടോര്‍-ഹോം ടൂറിസം വര്‍ദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്കായ കരവന്‍ മെഡോസ്, മനോഹരമായ ഹില്‍സ്റ്റേഷനായ വാഗമണില്‍ തുറന്നു,” മാഗസിന്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *