2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി ദില്ലിയില്‍ പറഞ്ഞു. വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.കേരളത്തിൽ വ്യാപകമായ നിലയിൽ പക്ഷിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യമാണ്. ആലപ്പുഴ കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എല്ലാവർഷവും ദേശാടന പക്ഷികൾ വരുമ്പോൾ രോഗബാധ ഉണ്ടാകുന്നു. മുമ്പ് ഉള്ളതുപോലുള്ള വൈറസല്ല, ഇത്തവണ വേറെ വൈറസാണ് ഉണ്ടായത്. പറക്കുന്ന പക്ഷികളിലും വൈറസ് ബാധ ഉണ്ടായി. പക്ഷിപ്പനി സ്ഥിരീകരിക്കാൻ കേരളത്തിൽ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനിയിൽ ഫണ്ടിങ് ക്യത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാനം ചിലവഴിച്ച തുക ഉടൻ നൽകണമെന്ന് കേന്ദ്രത്തോട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020