ഫാസിസ്റ്റ് ഭീകരതെക്കതിരെ ഒന്നിക്കുക,രാജ്യത് വർദ്ധിച്ചു വരുന്ന നൃൂനപക്ഷ-ദളിത് പിന്നോക്കവിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കൂം കൊലപാതകങ്ങൾക്കൂം ഫാസിസ്റ്റ് ദീകരതക്കുമെതിരെ INL കോഴിക്കോട് ജില്ലാ കമ്മിറ്റി ഉൽകണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.സംഘപരിവാറിന്റെ ഇത്തരം നീക്കങ്ങളെ ചെറുക്കാൻ ജനാധിപത്യമതേതരവിശ്വാസികൾ ഒറ്റക്കെട്ടാവണമെന്നും വിവിധ കോണുകളിൽ പ്രവർത്തിക്കുന്നവരും സമാനചിന്താഗതിക്കാരും അണിചേർന്ന് ഇടത്പക്ഷ പ്രസ്ഥാനത്തെ ശക്തി പെടുത്തണമെന്ന് പാർട്ടി പ്രമേയത്തിലൂടെ യോഗം ആവിശ്യപ്പെട്ടു.ഇക്കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലെ മുന്നണിയുടെ മുന്നേറ്റം ആവേശ പകരുന്നതാണെന്ന് ഭാവിയിൽ ഇത് പൂർണ്ണാർത്തതിലെത്താൻ ഈ കൂട്ടായ്മക്ക് ഇനിയും കൂടുതൽ ശക്തി പകരേണ്ടത് ഉണ്ടന്നും യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.ഈ ഒരു ലക്ഷ്യ സാക്ഷാൽകാരത്തിന് വേണ്ടി വിവിധ ഘട്ടങ്ങളിലായി ഐ എൻ എൽ എന്ന ആദർഷ പ്രസ്ഥാനത്തിൽ നിന്ന് അകന്നു പോയ നേതാക്കളും പ്രവർത്തകരും പാർട്ടിയിലേക്ക് തിരിച്ചുവരണമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും ഐ എൻ എൽ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.പ്രസിഡൻ്റ് ശോഭ അബൂബക്കർ ഹാജിജെന: സെക്രട്ടറി ഒപി അബ്ദുറഹിമാൻട്രെഷറർ: പിഎൻ കെ അബ്ദുല്ല വൈസ് പ്രസിഡൻ്റ് മാർ: അബൂബക്കർ ഹാജി, സി കേ കരീം, ടിപി കുഞ്ഞാതു, എയർലൻസ് അസീസ്,സെക്രട്ടറിമാർ: കുഞ്ഞമ്മദ് മാഷ്, നാസർ ടികെ,നാസർ വെള്ളയിൽ, നരേന്ദ്രൻ മാവൂർ യോഗം സി എച്ച് ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐഎൻഎൽ INLസംസ്ഥാന പ്രസിഡ അഹമ്മദ് ദേവർകോവിൽ ഉൽഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സെക്രട്ടറിയേറ്റ് മെമ്പർമാരായ സമദ് നരിപ്പറ്റ, എ പി മുസ്തഫ പി പി അബ്ദുല്ല കോയ തുടങ്ങിയവർ സംസാരിച്ചു.ഒപി അബ്ദുറഹിമാൻ സ്വാഗതവും നാസർ വെള്ളയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *