പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി ഇന്നറിയാം. ഇരട്ട കൊലപാതക കേസിൽ പ്രതി കുറ്റക്കാരനെന്ന് പാലക്കാട് അതിവേഗ കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യുഷൻ ആവിശ്യം.പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് പാലക്കാട് ജില്ലാ സൈക്കോളജിസ്റ്റ് കോടതിയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.2025 ജനുവരി 27നാണ് നെന്മാറ പോന്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മയായ ലക്ഷ്മിയേയും അയൽവാസിയായ ചെന്താമര വെട്ടികൊലപ്പെടുത്തിയത്.

2019 ആഗസ്ത് 31ന് സുധാകരൻ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഇവർ ഗൂഡാലോചന നടത്തിയത് കാരണമാണ് ഭാര്യ പിണങ്ങി പോയതെന്ന് വിശ്വസിച്ചാണ് ചെന്താമര കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ആദ്യ കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ച് വരവേയാണ് ഇരട്ടകൊലപാതകം പ്രതി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *