രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന സീറ്റില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.രാജ്യസഭയെ വയോജന സംരക്ഷണ കേന്ദ്രമാക്കി മാറ്റരുതെന്നും സീറ്റിലേക്ക് യുവാക്കളെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺ​ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതി‍ർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവ‍ർക്കെതിരെ അതിരൂക്ഷ വിമ‍ർശനമാണ് യൂത്ത് കോൺഗ്രസ് നടത്തിയത് രാജ്യസഭ സീറ്റിലേക്ക് കെ.വി. തോമസുമാരുടെ പേര് പോലും ചർച്ചക്കെടുക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും , വിശ്രമജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാൻ ചിലർ സ്വയം തീരുമാനിച്ചാൽ പാർട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്നും യൂത്ത് കോൺ​ഗ്രസിൻ്റെ പ്രമേയത്തിൽ പറയുന്നു.കേന്ദ്രസർക്കാരിനെതിരെ ഉണർന്ന് പ്രവർത്തിക്കണ്ട രാജ്യസഭയിൽ ഇരുന്ന് ഉറങ്ങുന്നവർ എന്തിനാണ് ഇനി അങ്ങോട്ട് പോകുവാൻ ആഗ്രഹിക്കുന്നതെന്നും പ്രമേയത്തിൽ ചോ​ദിക്കുന്നുണ്ട്. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുതിര്‍ന്ന നേതാവ് കെവി തോമസ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി യൂത്ത് കോണ്ഡഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *