മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് കോടതി. കാപ്പന്‍റെ കൂടെ അറസ്റ്റിലായ അതീഖ് റഹ്മാൻ, ആലം, മസൂദ് എന്നിവർക്കെതിരെയുള്ള കുറ്റവും മധുര കോടതി റദ്ദാക്കി.

ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്നാരോപിച്ചാണ് 2020 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്.

എന്നാൽ, കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ ഒവിവാക്കിയിട്ടില്ല. കാപ്പനെ കസ്റ്റഡിയിലെടുക്കാൻ കാരണമായ വകുപ്പാണ് ഇപ്പോൾ മധുര കോടതി ഒഴിവാക്കിയത്. കാപ്പന്‍റെ ജാമ്യാപേക്ഷ 22ന് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *