കോഴിക്കോട്: ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഗുജറാത്ത് സ്വദേശി കൗശല്‍ ഷായെ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സി.ജെ.എം കോടതിയിലാണു പ്രതിയെ എത്തിച്ചത്. തിഹാര്‍ ജയിലിലായിരുന്ന പ്രതിയെ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തിലെത്തിച്ചത്.
കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനില്‍നിന്നാണ് ഇയാള്‍ 40,000 രൂപ തട്ടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണു സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. വിഡിയോ കോളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടായിരുന്നു തട്ടിപ്പ്.
കേസിലെ മറ്റു പ്രതികളും നേരത്തെ പിടിയിലായിട്ടുണ്ട്. നഷ്ടമായ തുക പരാതിക്കാരനു തിരിച്ചുലഭിക്കുകയും ചെയ്തു