
Vസിനിമാ സെറ്റുകളിൽ ലഹരിയുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ നടത്തും. പരിശോധനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല. പരിശോധന കൂടിയപ്പോൾ ലഹരിയുടെ വിതരണം കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.നടിയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് മന്ത്രി എം ബി രാജേഷ്. ഗൗരവമായി തന്നെ അതിനെ കാണുന്നു. വിശദമായി എക്സൈസ് അന്വേഷിക്കും. നടൻ മോശമായി പെരുമാറിയത് പൊലീസ് അന്വേഷിക്കും. ഏതെങ്കിലും വ്യക്തി എന്നതിന്റെ അടിസ്ഥാനത്തിലല്ല വരുന്ന പരാതിയുടെയും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.മുൻപത്തെ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്തായിരുന്നെന്നും മന്ത്രി പറഞ്ഞു.