ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും ജൂഡ് ആന്റണിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ നായികയായി തെന്നിന്ത്യൻ താരം രശ്‌മികയെ പരിഗണിക്കുമെന്ന് പറയുകയാണ് സംവിധായകൻ. നടിയെ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ടെന്നാണ് ജൂഡ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘പല താരങ്ങളുമായി ഞാൻ സംസാരിച്ചു. എന്നാൽ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ നിവിനോട് സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്‌മികയെയും ഈ സിനിമയുടെ ഭാഗമാക്കാൻ താല്പര്യമുണ്ട്. എനിക്ക് രശ്‌മികയുടെ അഭിനയം ഇഷ്ടമാണ്. നിലവിൽ ചർച്ചയിലുള്ള വിഷയമാണിത്’, ജൂഡ് വ്യക്തമാക്കി.ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്നാണ് ജൂഡ് നേരത്തെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *