ഇറാൻ – ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. ഇന്ത്യൻ വിദ്യാർഥികൾ അതിർത്തി കടന്ന് അർമേനിയയിൽ സുരക്ഷിതമായി പ്രവേശിച്ചു. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെയാണ് വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളെ റോഡ് മാർഗം അർമേനിയയിൽ എത്തിച്ചത്.
ഏകദേശം 110 ഓളം ഇന്ത്യൻ വിദ്യാർഥികളാണ് അർമേനിയയിൽ എത്തിയത്. ഉർമിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇവർ. ഇതിൽ 90 വിദ്യാർഥികൾ ജമ്മു കാശ്മീരിൽ നിന്നുള്ളവരാണെന്നാണ് വിവരം.

ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പുമായി കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. നോർക്ക ഇറാനിലും ഇസ്രായേലിലും ഉള്ളവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇസ്രായേലിൽ ഉള്ളവർക്ക് ഇത്തരം സാഹചര്യങ്ങൾ പരിചിതമാണ്. മുൻപ് ഇറാഖിൽ മലയാളി നഴ്സുമാർക്ക് ഉണ്ടായ പ്രതിസന്ധിയോളം രൂക്ഷമല്ല ഇത്. ഇറാനിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണെന്നും കെ വി തോമസ് പറഞ്ഞു.-

Leave a Reply

Your email address will not be published. Required fields are marked *