കൊച്ചി: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മരണത്തില്‍ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനും മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുമെന്നും ധാരണയായെന്ന് കുടുംബം കോടതിയെ അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എംബസിക്ക് കോടതി നിര്‍ദേശം നല്‍കി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ ദുബായ് ഇന്ത്യന്‍ കോണ്‍സുലറ്റില്‍ നടന്ന ചര്‍ച്ചയിലാണ് കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിച്ചത്. തര്‍ക്കത്തില്‍ പെട്ട് സംസ്‌കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാന്‍ കൂടിയായിരുന്നു തീരുമാനം. നിയമപരമായും അച്ഛനുള്ള അവകാശത്തിന് മുന്‍തൂക്കം ലഭിച്ചു. വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും. സംസ്‌കാരത്തില്‍ വിപഞ്ചികയുടെ കുടുംബം പങ്കെടുക്കും. ശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *