കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ട് പോകലിന് ഇരയായ ഹനീഫയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തുവെന്ന രേഖ വ്യാജമായി നിര്‍മ്മിച്ചതിനാണ് കേസ്.കാരിയറില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനാണ് ഹനീഫ വ്യാജ രേഖ നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി 11.30 ഓടെയാണ് വഴിയരികില്‍ നിന്ന 33 കാരനായ കൊയിലാണ്ടി സ്വദേശി ഹനീഫയെ അഞ്ചംഗ സംഘം കാറില്‍ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുന്‍പാണ് ഹനീഫ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് ഇടപാടാണെന്ന് പൊലീസ് സംശയമുന്നയിച്ചിരുന്നു. ഹനീഫയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *