തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇ ഡി. നേരിട്ടത്തി നോട്ടീസ് നൽകാനാണ് എത്തിയത്. പിണറായി വിജയൻ വീട്ടിൽ ഇല്ല. വിശാല ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നലെ കണ്ണൂരിലേക്ക് തിരിച്ചിരുന്നു.

വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പിണറായിയുടെ വീട്ടിൽ എത്തി. വീട്ടിൽ നോട്ടീസ് പതിച്ചു. സമൻസ് നോട്ടീസ് നേരിട്ടു നൽകാൻ കഴിയാത്തതിനാലാണ് നോട്ടീസ് പതിച്ചത്. ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം.

ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. ഹൈകോടതി ഡിവിഷൻ ബെഞ്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ തള്ളിയ സാഹചര്യത്തിലാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയത്. രണ്ട് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്താണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മകൾ വീണക്ക് ലഭിച്ച തുക, പിണറായി വിജയന്റെ മുഖ്യമന്ത്രി പദവി ഉപയോഗിച്ചുള്ള രാഷ്ട്രീയ സ്വാധീനത്തിന് പകരമായി നൽകിയ കൈക്കൂലിയാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *