പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ.അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് ഇത്തരം പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്നത്. ഇത് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഇയടാക്കുന്നതായും വിമര്‍ശനം.യഥാര്‍ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്റെ നിരാശകള്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും രേഖയില്‍ വ്യക്തമാക്കുന്നു.ഇത്തരം കാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് കഴിയണമെന്നും രേഖ ആവശ്യപ്പെടുന്നു.ഡിസംബര്‍ 21, 22 തീയതികളില്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയിലെ സംഘടനാരംഗത്ത് ഏറ്റെടുക്കേണ്ട അടിയന്തര കടമകള്‍ എന്ന ഭാഗത്താണ് പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട പദവിയിലെത്തിയാല്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി ഉള്‍പ്പെടെ വാങ്ങിക്കൊടുക്കുക അവകാശമായി കൊണ്ടു നടക്കുന്ന ചില സഖാക്കളുണ്ട്. ഇത് ഓരോ പ്രദേശത്തും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തു എന്ന വികാരം സൃഷ്ടിക്കുന്നത് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചക്ക് ഇടയാക്കുന്നു.പാര്‍ട്ടിയിലും വര്‍ഗബഹുജന സംഘടനകളിലും കുറച്ചുകാലം പ്രവര്‍ത്തിച്ചാല്‍ തൊഴില്‍ നല്‍കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നു കരുതുന്നവരും കുറവല്ല. ഇത്തരം പ്രവണതകള്‍ തിരുത്തി ഉശിരന്മാരായ കേഡര്‍മാരായി പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം ഓരോ പാര്‍ട്ടി ഘടകങ്ങള്ക്കുമുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
