കൊവിഡ് നെഗറ്റീവായശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മനൊപ്പം പിപിഇ കിറ്റ് ധരിച്ച് പ്രോട്ടോക്കോൾ പാലിച്ച് വീട്ടിലേക്ക് മടങ്ങുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് വിടി ബൽറാം എം എൽ എ. ‘കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം മകനോടൊപ്പം വീട്ടിലേക്ക് പോവുന്ന പ്രിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി.ബാക്കി പ്രോട്ടോക്കോളുകളും പാലിച്ച് എത്രയും വേഗം പൊതുജീവിതത്തിന്റെ പതിവു തിരക്കുകളിലേക്ക് തിരിച്ചു വരാൻ അദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നു- എന്ന സന്ദേശത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *