കൊവിഡ് വ്യാപനം കണക്കിൽ എടുത്ത് സംസ്ഥാനത്തെ സർവകലാശാലകൾ പരീക്ഷകൾ മാറ്റി. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

നാളെ മുതൽ നടത്തേണ്ട നേരിട്ടുള്ള പരീക്ഷകൾ (ഓഫ്‌ ലൈൻ) മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ നിർ​ദ്ദേശം നൽകിയത്. പരീക്ഷകൾ നടത്തുന്നതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയിൻമെന്റ് സോണുകളാണ്.സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾപ്പടെ ദേശീയ തലത്തിൽ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *