രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്നും ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.തിങ്കളാഴ്ച മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വെച്ചാണ് സര്‍വകക്ഷിയോഗം നടക്കുക. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബി.ജെ.പി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരാവും യോഗത്തിനെത്തുക. നിലപാട് തീരുമാനിക്കാന്‍ രാവിലെ ബി.ജെ.പി നേതാക്കള്‍ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *