സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത പറഞ്ഞു.സ്വപ്ന പുറത്തുപറയാനാവാത്ത പല കാര്യങ്ങളും തന്നോട് പങ്കുവെച്ചിട്ടുണ്ട്.മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് അന്ന് സ്വപ്ന സുരേഷ് ജയിലിൽ വെച്ച് തന്നോട് പറഞ്ഞത്. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും സരിത സൂചന നൽകി. ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചത് പി.സി. ജോർജാണെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *