പഴയ കാലങ്ങളിൽ കൈക്കൊണ്ട് മുക്കിയെടുത്ത കുടിക്കാമായിരുന്ന വെള്ളമാണ് പൂനൂർ പുഴയിൽ കൂടി ഒഴുകിയിരുന്നത്. എന്നാൽ എന്ന അത് വെറുമൊരു മാലിന്യ തോടായി മാറിയിരിക്കുകയാണ്.ചെറിയൊരു മഴ പെയ്താൽ പോലും കവിഞ്ഞൊഴുകുന്ന ഒരു കാലം ഈ പുഴയ്ക്ക് ഉണ്ടായിരുന്നു. 45 മീറ്റർ വീതി ഉണ്ടായിരുന്ന പുഴ ഇപ്പോൾ വെറും 10 മീറ്റർ വീതി പോലും ഇല്ലാതായിരിക്കുന്നു. മാലിന്യം തള്ളുക, കെട്ടിടങ്ങൾ കെട്ടിപ്പൊക്കുക , തുടങ്ങിയ കാര്യങ്ങൾ മൂലം പുഴയുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കുകയാണ്. മണൽതിട്ടകൾ മാറ്റി സംഭരണ ശേഷി നിലനിർത്താൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഫണ്ട് ഉണ്ടെങ്കിലും അത് ഉപയോഗിച്ച് കാണുന്നില്ല. പുഴയോരവാസികളും സാമൂഹ്യ പ്രവർത്തകരും ഇതിനെതിരെ ശബ്ദം ഉയർത്താൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സേവ് പൂനൂർ പുഴ ഫോറം കളക്ടർക്കുൾപ്പെടെ ഉള്ള അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. സർവേ ചെയ്ത അതിരു തിട്ടപ്പെടുത്തുവാൻ പലതവണ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെതിരെ സമരത്തിലേക്ക് ഇറങ്ങുകയാണ് നാട്ടുകാരും സമൂഹവും.പൂനൂർ പുഴയുടെ പുതിയതും പഴയതും പുതിയതും ആയും അവസ്ഥകൾ ദൃശ്യാവിഷ്ക്കരമായി പുഴയമ്മ എന്ന പേരിൽ ഡോക്യുമെന്ററി രൂപത്തിൽ സേവ് പൂനൂർ പുഴ ഫോറം പുറത്തിറക്കുകയാണ്. 21 -10 -2023 ശനിയാഴ്ച വൈകുനേരം 5 മണിക്ക് പുഴ ഒഴുകുന്ന പ്രദേശങ്ങളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ജനപ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഏഴാം വാർഷിക പരിപാടിയിൽ കോഴിക്കോട് ടൌൺ ഹാളിലിൽ വച്ചു പുഴയമ്മയുടെ ഉദ്‌ഘാടന പ്രദർശനം നടത്തുന്നു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്, ജില്ലാ കളക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ സർവ്വശ്രീ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഡോ. എം കെ മുനീർ എം എൽ എ, പി ടി എ റഹീം എം എൽ എ, കെ എം സചിദേവ് എം എൽ എ എന്നിവർ പങ്കെടുക്കുന്ന പൂനൂർ പുഴയെ വീണ്ടെടുക്കാം എന്ന പരിപാടിയും നടക്കുന്നുണ്ട്. പുഴയെ സംരക്ഷിച്ചു വരുന്നതിന്റെ ആവശ്യകത എന്തെന്ന് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ എല്ലാം ഉദ്ദേശിക്കുന്നത്.കൂടാതെ സേവ് പൂനൂർ പുഴ ഫോറം (SPPF)സംഘടിപ്പിച്ച പൂനൂർ പുഴ സംരക്ഷണ ബോധ വൽക്കരണ ജാഥക്ക് ഇന്ന് പണ്ടാരപറമ്പിൽ സ്വീകരണം നൽകി. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എ. സരിത ഉദ്ഘാടനം ചെയ്‌തു. സംഘടന പ്രസിഡന്റ് പി. എച്. താഹ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ റഷീദ് പൂനൂർ, കൺവീനർ മുഹമ്മദ് സാലിഹ്, പഞ്ചായത്ത് അംഗം സുധീഷ്, കെ. സി. ഭാസ്കരൻ, പി. സുരേഷ്‌കുമാർ. മുജീബ്, ഖാലിദ് കിളിമുണ്ട, മുഹമ്മദ് ഹാജി വടക്കേയിൽ, ബലരാമൻ ചെറുകുളം, എന്നിവർ സംസാരിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
