സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണം. കേന്ദ്രമന്ത്രിയാവാന്‍ താന്‍ മമ്മൂട്ടിയോട് പറയാറുണ്ട് എന്നാണ് സുരേഷ് ഗോപി വിഡിയോയില്‍ പറയുന്നത്. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി വൈറല്‍.
അവാര്‍ഡ് നിശയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും സഹപ്രവര്‍ത്തകരുടെ വിശേഷങ്ങള്‍ തിരക്കാനുമാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയത്. തിരികെ പോകാന്‍ വണ്ടിയില്‍ കയറുന്നതിനിടെ ‘അവിടുന്ന് (കേന്ദ്രമന്ത്രി സ്ഥാനം) എന്നെ പറഞ്ഞ് അയച്ചാല്‍ ഞാന്‍ ഇങ്ങ് വരും കേട്ടോ’ എന്ന് മമ്മൂട്ടിയോട് പറയുകയായിരുന്നു. ‘നിനക്ക് ഇവിടത്തെ (സിനിമ) ചോറ് എപ്പോഴുമുണ്ട്!” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരില്‍ ആരോ മമ്മൂട്ടിയെയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. അത് കേട്ടതോടെ ”ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…. കേള്‍ക്കണ്ടേ!” എന്നായി സുരേഷ് ഗോപി. പൊട്ടിച്ചിരിയോടെ കൈ കൂപ്പിക്കൊണ്ട് ”ഇതല്ലേ അനുഭവം… ഞാന്‍ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ!” എന്ന് മമ്മൂട്ടി പറയുകയായിരുന്നു. അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിയായി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.