കൊല്ലം: കേരള സർക്കാരിന്റെ പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിതനായ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെൽഫ് റെഗുലേറ്ററി ബോഡിയിൽ അംഗത്വമുള്ള ജെ.എം.എയുടെ പ്രവർത്തനങ്ങൾക്ക് ജി. ദേവരാജൻ ആശംസകൾ നേർന്നു.

അസോസിയേഷൻ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്, ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഓടനാവട്ടം അശോക്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം ഷീജ എന്നിവർ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *