തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.
നാളെ തൃശ്ശൂർ, പാലക്കാട് ജില്ലയിൽ കൂടി മഴ മുന്നറിയിപ്പുണ്ട്. നാളത്തോടെ മഴയുടെ ശക്തി തെക്കൻ മധ്യ കേരളത്തിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. ചക്രവാദ ചുഴികളുടെ സ്വാധീനവും നിലനിൽക്കുന്നുണ്ട്. തുലാവർഷ മഴയായതിനാൽ ഉച്ചയ്ക്ക് ശേഷമാണ് കൂടുതൽ മഴ പ്രതീക്ഷിക്കേണ്ടത്. ഇടിമിന്നൽ ജാഗ്രത നിർദേശവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധന വിലക്കുണ്ട്.
