‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര. ഇന്‍സ്റ്റ പോസ്റ്റിലൂടെയാണ് നയന്‍താര സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മാപ്പ് പറഞ്ഞത്. ആരുടേയും വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കുന്നുവെന്നും നയന്‍താര കത്തില്‍ പറഞ്ഞു. ജയ് ശ്രീറാം എന്ന തലക്കെട്ടോടെ ആണ് നയന്‍താര കത്ത് തുടങ്ങുന്നത്. ഓം ചിഹ്നവും കത്തിലുണ്ട്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നയന്‍താരയായിരുന്നു.

ഓം, ജയ് ശ്രീറാം എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ‘അന്നപൂരണി സിനിമയുമായുണ്ടായ പ്രതിഷേധത്തെയും സംഭവങ്ങളെയും ആത്മാര്‍ത്ഥമായി തന്നെ അഭിസംബോധന ചെയ്യുകയാണ്.അതൊരു സിനിമ മാത്രമായിരുന്നില്ല, ഒരിക്കലും തളരാതെ മുന്നോട്ട് പോവാനുള്ള ആര്‍ജവം വളര്‍ത്താനുള്ള ശ്രമം കൂടിയായിരുന്നു, കൃത്യമായ ഇച്ഛാശക്തിയോടെ പ്രതിബന്ധങ്ങളെയെല്ലാം നീക്കാം എന്നൊരു സന്ദേശം കൂടിയായിരുന്നു ഉദ്ദേശിച്ചത്. ഇതിനിടെ സംഭവിച്ചത് അറിഞ്ഞുകൊണ്ടുള്ള കാര്യങ്ങളല്ല, സെന്‍സര്‍ ചെയ്ത് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒടിടിയില്‍ നിന്ന് നീക്കുന്ന അവസ്ഥയിലെത്തിയതും തീര്‍ത്തും അപ്രതീക്ഷിതമായാണ്, ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, വേദന തോന്നിയവരോടെല്ലാം ക്ഷമ ചോദിക്കുന്നു, ഞാന്‍ ഒരു നല്ല ദൈവവിശ്വാസിയാണെന്നും നയന്‍താര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *