തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. റെക്കോര്‍ഡ് നിരക്കിനടുത്താണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64280 രൂപയാണ്.
വമ്പന്‍ വര്‍ദ്ധനവോടു കൂടി സ്വര്‍ണവില ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം 64,000 കടന്നു. വില വര്‍ധന സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വര്‍ണ നിക്ഷേപം ഉയരുകയും വിപണിയില്‍ സ്വര്‍ണവില കൂടുകയും ചെയ്തിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വര്‍ധിക്കാനുള്ള കാരണം.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8035 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6610 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.