കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും 10 മണിയോടെ തന്നെ സ്റ്റേഷനിലെത്തി. വിശദമായി ചോദ്യം ചെയ്യുമെന്ന് സെന്‍ട്രല്‍ എസിപി കെ.ജയകുമാര്‍ പറഞ്ഞു. നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് എന്തിനെന്നതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ചോദ്യം ചെയ്യല്‍.

ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്റെ തീരുമാനം.

നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *