കണ്ണൂര്‍: പാനൂരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി ആദിത്യ (28) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആണ്‍സുഹൃത്ത് ശരണ്‍ ആദിത്യയെ അടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാശ്രമം. അടിച്ചതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.കുടുംബത്തിന്റെ പരാതിയില്‍ ആണ്‍ സുഹൃത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാത്രി വീട്ടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. സംഭവ ദിവസം തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
