ന്യൂ ഡൽഹി: അയോധ്യ സ്വർണകൊള്ളയിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി കോൺഗ്രസ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഒപ്പിട്ട കത്താണ് കൈമാറിയത്. വിശ്വാസത്തോടെ സംഭാവന ചെയ്ത ലക്ഷകണക്കിന് ഭക്തർ വഞ്ചിക്കപ്പെട്ടു. ട്രസ്റ്റ് പ്രഖ്യാപിച്ചത് താങ്കളും, അംഗങ്ങളെ നിയമിച്ചത് കേന്ദ്ര സർക്കാരുമാണെന്നിരിക്കെ കുറ്റകൃത്യത്തിന് നേരെ പുലർത്തുന്ന മൗനം അംഗീകരിക്കാനാകില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ സമഗ്ര അന്വേഷണത്തിന് തയ്യാറാകണം. അന്വേഷണത്തിലെ കണ്ടെത്തലും ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളും പരസ്യപ്പെടുത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *