തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ്. ആകാശത്ത് കാർമേഘങ്ങൾ കാണുമ്പോൾ മയിലുകൾ നൃത്തം ചെയ്യുമെന്നാണ് ചൊല്ല്, എന്നാൽ ഇന്നത്തെ അവസ്ഥയിൽ കാർമേഘം കാണുമ്പോൾ മന്ത്രിയാണ് ആടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. “മഴക്കാർ വാനിലേറുമ്പോൾ മയിൽ ആടുന്നു കൗതുകത്താൽ” എന്ന വരികളെ നിലവിലെ സാഹചര്യത്തിനനുസരിച്ച് “മഴക്കാർ വാനിലേറുമ്പോൾ മന്ത്രി ആടുന്നു കൗതുകത്താൽ” എന്ന് തിരുത്തി എഴുതാമെന്ന് അദ്ദേഹം പറഞ്ഞു.

മഴ കുറയുമ്പോൾ ചൂട് കൂടുന്നതും തൽഫലമായി വൈദ്യുതി ഉപഭോഗം വർധിക്കുന്നതും ലളിതമായ ശാസ്ത്രമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.  വൈദ്യുതി ക്ഷാമവുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ മാധ്യമങ്ങൾ ജനങ്ങൾ അറിയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *