വിവാദമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ പാര്‍ട്ടി നടത്തുന്നതും ആഘോഷിക്കുന്നതുമായുള്ള വീഡിയോ.ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല സന്നാ മരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.ഇതിന് പുറമെ ഫിന്‍ലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി ഡ്രഗ് ടെസ്റ്റ് നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.


അതിനിടെ, എന്നാൽ, പാർട്ടിക്കിടെ താൻ മദ്യം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി പ്രധാനമന്ത്രി മാരിൻ രംഗത്തെത്തി. വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ടെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും വീഡിയോ പരസ്യമായതിൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു.

ഫിന്‍ലാന്‍ഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അടങ്ങിയ കൂട്ടത്തിനു നടുവിലാണ് പ്രധാനമന്ത്രിയുടെ നൃത്തം. അടിച്ചു പൂസായി പ്രധാനമന്ത്രി നൃത്തം ചെയ്യുന്നു എന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത്. തുടര്‍ന്ന്, നിരോധിത മയക്കുമരുന്നായ കൊക്കൈന്‍ ഉപയോഗിച്ചുള്ള പാര്‍ട്ടിയാണ് നടന്നതെന്ന് ആരോപണം ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ മാരിൻ (36) പലപ്പോഴും സംഗീതോത്സവങ്ങളിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം, നിശാക്ലബിൽവെച്ച് ഒരു കൊവിഡ് പോസിറ്റീവ് ആയ ആളുമായി അടുത്തിടപഴകിയതിന് അവർ ക്ഷമാപണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *