തിരുവനന്തപുരം: വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയത്.

ഞാനൊന്നും അറിഞ്ഞില്ലേ നാമനാരായണ എന്ന ലൈനാണ്. എനിക്ക് സ്തുതിപാടകരെ പേടിയാണ്. പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെ നികുതി പിരിക്കണം. കണ്ണൂരിൽ 1000 ഏക്കർ ഏറ്റെടുത്ത കിഫ്ബി നീക്കം റിയൽ എസ്റ്റേറ്റ് ഇടപാടായിരുന്നു.

എന്താ വിഴിഞ്ഞത്ത് ഭൂമി വാങ്ങാത്തത്. ഇവിടെ എന്തായിരുന്നു. തിരുവാതിരയും സ്തുതിയും കാരണഭൂതനും മാത്രമാണ് ഉണ്ടായിരുന്നുന്നത്. സ്തുതിപാഠകരെ എനിക്ക് ഭയമാണ്. മെഡിസെപ് ലീവ് സറണ്ടർ, ശമ്പള പരിഷ്‌ക്കരണം ഇവ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബറിൽ 28 ശതമാനം GST വളർച്ചാ നിരക്ക് ഉണ്ടായി. കഴിഞ്ഞ വർഷം മൈനസ് രണ്ടായിരുന്നു. സെക്രട്ടേറിയറ്റിനെ ആധുനികമാക്കും രാജ്യത്തെ മികച്ചതാക്കും. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *