യാത്രക്കാരന് അവകാശപ്പെട്ട ഒരു രൂപ മടക്കി നൽകാത്ത പരാതിയിൽ ഇടപെട്ട് ഉപഭോക്തൃ കോടതി.ബെംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) ലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കണ്ടക്ടർ തനിക്ക് ഒരു രൂപ മടക്കി നൽകിയില്ലെന്ന് കാണിച്ചാണ് യാത്രക്കാരൻ കോടതിയെ സമീപിച്ചത്.2019 സെപ്തംബർ 11ന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്റെ ഇടപെടൽ.2000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവ്.45 ദിവത്തിനകം നിർദേശിച്ച തുക നൽകണമെന്നാണ് ഉത്തരവ്.ഉത്തരവ് പാലിച്ചില്ലെങ്കിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ പരാതിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു രൂപയ്ക്കൊപ്പം നഷ്ടപരിഹാരമായി 15,000 രൂപയും വേണമെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, ഒരു രൂപ തിരിച്ചു നൽകിയില്ലെന്നത് നിസ്സാര കാര്യമാണെന്നും യാത്രക്കാരൻ വിഷയം വലുതാക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ബിഎംടിസിയുടെ വാദം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
