2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന നീക്കമാണെന്നും കേന്ദ്ര സർക്കാരിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
7 വർഷം കൊണ്ട് കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇടതു മുന്നണിയുടെ സർക്കാരിന് കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിക്കാനായ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം അർത്ഥമില്ലാത്തത്. നിരാശ കൊണ്ടുള്ള സമരമാണ് സതീശനും കൂട്ടരും നടത്തുന്നത്.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആയതിനാൽ വി.ഡി. സതീശന് തലയിൽ മുണ്ടിടാതെ നടക്കാം. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയർത്തി പിടിച്ചാണ് നടക്കുന്നത്. കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുകയാണ്. വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിനുള്ള ഗ്രാന്റ് വെട്ടിക്കുറച്ചതിനെ സംബന്ധിച്ച് യുഡിഎഫിന് മൗനം പാലിക്കുകയാണെന്നും കെ.എൻ ബാലഹഗോപാൽ വ്യക്തമാക്കി.
