മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിതം ‘ശബാഷ് മിഥു ദി അൺഹിയേഡ് സ്റ്റോറി ഓഫ് വുമെൻ ഇൻ ബ്ലൂ’വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. തപ്സി പന്നു ആണ് ചിത്രത്തിൽ മിതാലിയായി വേഷമിടുന്നത്.

വയാകോം 18 സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വന്നത്.ശ്രീജിത്ത് മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തും. സൗരവ് ഗാംഗുലിയും ട്രെയ്ലര്‍ പങ്കുവച്ചിട്ടുണ്ട്. ‘ഗേള്‍ ഹു ചേഞ്ച്ഡ് ദി ഗെയിം’ എന്ന ഹാഷ് ടാഗോടെയാണ് ഗാംഗുലി ട്രെയ്ലര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ് ജൂണ്‍ എട്ടിനാണ് അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഏറെക്കാലം ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്ന മിതാലി രാജ് അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്. ‘സബാഷ് മിതു’വെന്ന ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.1999 ല്‍ അരങ്ങേറ്റം കുറിച്ച മിതാലി ഇന്ത്യന്‍ വനിതാ ബാറ്റ്സ്‌കോയിലെ ഏറ്റവും മികച്ച താരമാണ്. രണ്ട് ലോകകപ്പുകളില്‍ അവര്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *