തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
മാസപ്പടി കേസിലെ ഇഡി അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയേയും കടന്ന് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളില്‍ എത്തിനില്‍ക്കുകയാണ്. ഹവാല ഇടപാട് കൂടി സംശയിക്കുന്ന ഇടപാടിനെ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയം വേറെ ബിസിനസ് വേറെ. സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല – ബിനോയ് വിശ്വം പ്രതികരിച്ചു. ഇഡി റെയ്ഡുകളില് പ്രതിഷേധിക്കുമെന്ന സിപിഐഎം പ്രഖ്യാപനത്തെ കോണ്‍ഗ്രസും പരിഹസിച്ചു. കേസിന്റെ വിശദാംശങ്ങള്‍ ഓരോന്നായി പുറത്ത് വരുമ്പോള്‍ കരുതലോടെയാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. ഇഡി അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്ഒരു റോളുമില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്.
