പോത്തന്‍കോട് സുധീഷ് വധകേസ് പ്രതി ഒട്ടകം രാജേഷ് പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വഴി കൊല്ലം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പോലീസിന്റെ വലയിലായത്. സംഭവം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജേഷിനെ പോലീസ് പിടികൂടുന്നത്.

കഴിഞ്ഞ ദിവസം രാജേഷിനെ തിരഞ്ഞ് പോയ വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചിരുന്നു. അഞ്ച് തെങ്ങ് പണിയില്‍ക്കടവിലായിരുന്നു സംഭവം. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു
അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തില്‍ ഒട്ടകം രാജേഷുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ചിരുന്ന വിവരം. ഇതേത്തുടര്‍ന്നാണ് പോലീസ് സംഘം തിരച്ചിലിന് പോകുകയും അപകടത്തില്‍പ്പെടുകയും ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘം വീട്ടില്‍ മക്കളുടെ മുന്നില്‍വച്ച് സുധീഷിന്റെ കാല്‍ വെട്ടിയെടുത്തു. കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *