കെ റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ച് കുടുംബം.റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുടുംബവുമായി സംസാരിച്ച് രംഗം ശാന്തമാക്കി.
അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നു. തുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *